കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

By Staff Reporter, Malabar News
cannabis seized
കഞ്ചാവുമായി പിടിയിലായ സിയാദ് കെപി, ഫൈസൽ
Ajwa Travels

കണ്ണൂർ: കഞ്ചാവുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. തലശ്ശേരി സ്വദേശി സിയാദ് കെപി, വയനാട് ചിറമുല കോളനി സ്വദേശി ഫൈസൽ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 2.300 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന.

പ്രിവന്റീവ് ഓഫീസർ പ്രമോദൻ പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജീമോൻ കെബി, ഷാജി അളോക്കൻ, സുനീഷ് കെ, ജലീഷ് പി (എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം) പ്രജീഷ് കോട്ടായി, റോഷിത്ത് പി ബാബു, ജയേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Malabar News: വിജിലൻസ് പരിശോധന; സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 47,000 രൂപ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE