തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍

By Trainee Reporter, Malabar News
Malabar News_ Theaters in Kerala
Representational image
Ajwa Travels

കൊച്ചി: കേരളത്തിലെ തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്‌ടി ഇളവ് അനുവദിക്കണമെന്നുമുള്ള ഫിലിം ചേംബറിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ആവശ്യം ഉന്നയിച്ച് പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. കൊറോണ സാഹചര്യം പരിഗണിച്ച് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഈ സാഹചര്യത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ സംഘടന എത്തിച്ചേര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റു സിനിമ സംഘടനകളുടെ പിന്തുണ തേടുമെന്നും കേരളം ഫിലിം ചേംബര്‍ അറിയിച്ചു.

Read also: സിനിമാ തിയേറ്ററുകള്‍ തുറക്കാം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് അണ്‍ലോക്ക് 5.0 പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിയറ്ററുകള്‍ക്ക് ഈ മാസം 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫിലിം ചേംബറിന്റെ പ്രതികരണം. വിനോദ നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE