തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടെടുക്കാൻ അധികാരമുണ്ട്; വി മുരളീധരൻ

By Team Member, Malabar News
v muraleedharan
വി മുരളീധരൻ
Ajwa Travels

തിരുവനന്തപുരം : രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാടെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും, അതിനെ ചോദ്യം ചെയ്യാനുള്ള അധികാരം ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ഇടത് മുന്നണി വിവാദമാകുന്നത് രണ്ട് വോട്ടുകൾ അധികം കിട്ടാൻ വേണ്ടിയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ഒപ്പം തന്നെ ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ് നടത്തിയ പരാമർശത്തെയും വി മുരളീധരൻ  തള്ളിപ്പറഞ്ഞു. രാഷ്‌ട്രീയത്തിൽ ശത്രുക്കളോട് പോലും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്ന് വ്യക്‌തമാക്കിയ അദ്ദേഹം, ഇത്തരം പരാമർശങ്ങൾ ജനാധിപത്യ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും കൂട്ടിച്ചേർത്തു.

Read also : സരസ്വതി സമ്മാൻ പുരസ്‌കാരം ശരൺകുമാർ ലിമ്പാളെക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE