ആദ്യ ഗാനം ഭാര്യയെ കൊണ്ട് പാടിച്ച് വിനീത് ശ്രീനിവാസന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Staff Reporter, Malabar News
entertainment image_malabar news
Vineeth Sreenivasan with wife Divya Vineeth
Ajwa Travels

ഏറെ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമയിലെ ‘ഓള്‍ റൗണ്ടര്‍’ ആയ വിനീത് ശ്രീനിവാസന്‍. നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തും ആയ വിനീത് ഇപ്പോള്‍ സംഗീത സംവിധായകന്റെ വേഷവും കൂടി അണിഞ്ഞ് ഏവരുടെയും മനം കവരുകയാണ്. എന്നാല്‍ അത്ഭുതം അവിടെയും അവസാനിക്കുന്നില്ല. തന്റെ ആദ്യ ഗാനം വിനീത് പാടിച്ചിരിക്കുന്നത് ഭാര്യ ദിവ്യയെക്കൊണ്ടാണ്. ദിവ്യ ആദ്യമായി പാടിയ ഗാനം ഏറെ അഭിമാനത്തോടെ പ്രേക്ഷര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് വിനീത്.

മലയാളത്തിലെ മികച്ച ഗായകരില്‍ ഒരാളായ വിനീതിന്റെ ഭാര്യയും പാട്ടില്‍ ഒട്ടും പിന്നോട്ടല്ലെന്ന് ഈ അടുത്താണ് ആരാധകര്‍ തിരിച്ചറിഞ്ഞത്. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് ‘പതിനാറു വര്‍ഷമായി ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയെങ്കിലും ഇന്നാണ് അവളുടെ പാട്ട് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ദിവ്യ അനുവദിച്ചത്’ എന്ന അടിക്കുറിപ്പോടെ വിനീത് സമൂഹമാദ്ധ്യമങ്ങളില്‍ ഭാര്യയുടെ പാട്ട് പങ്കുവച്ചിരുന്നു. നിരവധി പേരാണ് ദിവ്യയുടെ പാട്ടിന് അഭിനന്ദനവുമായി അന്നെത്തിയത്. ഇപ്പോഴിതാ ദിവ്യയുടെ വിനീത് തന്നെ എഴുതി, സംഗീതം ചെയ്ത ‘ഉയര്‍ന്ന് പറന്ന്’ എന്ന ഗാനവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

 പിതാവായ നടന്‍ ശ്രീനിവാസന്റെ പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ട വിനീത് വളരെ വേഗത്തിലാണ് തന്റേതായ സ്ഥാനം സിനിമയില്‍ നേടിയെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളില്‍ അദ്ദേഹം സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കി.

2012 ഒക്ടോബര്‍ 18നാണ് നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ വിനീത് ദിവ്യയെ വിവാഹം ചെയ്തത്. രണ്ട് മക്കളാണ് ഇവര്‍ക്ക്. സോഷ്യല്‍ മീഡിയയിലും സജീവമാണ് വിനീത്. കുടുംബവും ഒത്തുള്ള മനോഹര ചിത്രങ്ങള്‍ പലപ്പോഴായി താരം പങ്കുവെക്കാറുമുണ്ട്.

Read Also: നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE