വിഷുവിന് ഒടിടി റിലീസ്; ‘കൃഷ്‍ണന്‍കുട്ടി പണി തുടങ്ങി’

By News Desk, Malabar News
Ajwa Travels

വിഷ്‌ണു ഉണ്ണികൃഷ്‌ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന ‘കൃഷ്‌ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രം വിഷു ദിനത്തിൽ ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുന്നു. സീ ഫൈവ് പ്‌ളാറ്റ്‌ഫോമിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവത്തകരാണ് റിലീസ് വിശേഷം പങ്കുവെച്ചത്. വിഷ്‌ണുവും സാനിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പെപ്പര്‍ കോണ്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറാണ്.

എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹോം നഴ്‌സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ഉണ്ണിക്കണ്ണനായ് സ്‌ക്രീനിലെത്തുന്നത് വിഷ്‌ണു ഉണ്ണികൃഷ്‌ണനാണ്. സാനിയ ഇയ്യപ്പന്‍ ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനന്ദ് മധുസൂദനൻ ആണ് ചിത്രത്തിന് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണൻ. പ്രശസ്‌ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഇഫാർ മീഡിയയാണ് കൃഷ്‌ണൻകുട്ടി പണി തുടങ്ങി വിതരണം നിർവഹിക്കുന്നത്.

National News: മലക്കം മറിഞ്ഞ് എഐഎഡിഎംകെ; പൗരത്വ നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE