‘നത്തി’നെ ഇനി സിനിമയില്‍ കാണാം; വെബ്‌സീരീസ് താരത്തിന്റെ അരങ്ങേറ്റ വിശേഷവുമായി ജൂഡ് ആന്റണി

By Staff Reporter, Malabar News
entertainment news_malabar news
അബിന്‍ ജൂഡ് ആന്‍റണിക്കൊപ്പം
Ajwa Travels

ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരീസിലെ പ്രിയ താരം അബിന്‍ സിനിമയിലേക്ക്. സീരീസിലെ ‘നത്ത്’ എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്‌ചവെച്ച താരം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ ‘സാറാസി‘ലൂടെയാണ് സിനിമയില്‍ എത്തുന്നത്. ജൂഡ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പങ്കുവെച്ചത്.

‘ഒതളങ്ങ തുരുത്ത്’ സിനിമയാകുമ്പോള്‍ അരങ്ങേറാന്‍ വച്ചിരുന്ന ഈ മുത്തിനെ തനിക്ക് ഏറെ സ്‌നേഹത്തോടെ വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറ പ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നതായും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അബിൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്നും ജൂഡ് ആശംസിച്ചു.

അന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ‘സാറാസ്’. മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ശാന്ത മുരളിയും പികെ മുരളീധരനും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിരവധി ജൂനിയര്‍ ആര്‍ടിസ്‌റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് നടത്തിയത്.

Read Also: സംരക്ഷിത സ്‌മാരകങ്ങളിലെ സന്ദര്‍ശകരുടെ പരിധി നീക്കം ചെയ്‌തതായി എഎസ്‌ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE