സ്‌ഫോടക വസ്‌തു കടിച്ച ‘ബുള്‍ഡോസര്‍’ ചരിഞ്ഞു

By News Desk, Malabar News
MalabarNews_wildelephant
Representation Image
Ajwa Travels

പാലക്കാട്: വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ‘ബുള്‍ഡോസര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആന സ്‌ഫോടക വസ്‌തു കടിച്ചതിനെ തുടര്‍ന്നാണ് വായില്‍ മുറിവേറ്റത്. രാവിലെ ഏഴു മണിയോടെ ഷോളയൂർ മരപ്പാലം ഭാഗത്താണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

അവശ നിലയില്‍ കണ്ടെത്തിയ ആനയെ മയക്ക് വെടി വെച്ച് വീഴ്ത്തിയതിനു  ശേഷം ചികിത്സ നടത്താനായിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാല്‍ അതിനിടെ ആന ചരിയുകയായിരുന്നു. വായിലെ മുറിവ് ഗുരുതരമായതിനാല്‍ വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത  അവസ്ഥയിലായിരുന്നു.

ആനക്ക്  മുറിവേറ്റത് എങ്ങനെയെന്ന് വ്യക്തമല്ല. ആനയുടെ നാക്ക് പിളർന്ന നിലയിലായിരുന്നു. ഒരു മാസം മുന്‍പേ ഈ പ്രദേശത്തെ നിരവധി വീടുകള്‍ ഈ ആന തകര്‍ത്തിരുന്നു. അതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ബുള്‍ഡോസര്‍ എന്ന് വിളിപ്പേരിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE