ഭോപ്പാൽ: മധ്യപ്രദേശിൽ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ശ്വാസനാളി മുറിഞ്ഞ് രക്‌തം വാർന്നാണ് യുവതി മരിച്ചത്
മാധവ് നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു മേൽപാലത്തിനു സമീപത്തുവെച്ചാണ് അപകടം നടന്നതെന്ന് അഡീഷണൽ എസ്‌പി രവീന്ദ്ര വർമ പറഞ്ഞു. സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പോലീസ് പട്ടം പറത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സിസി ടിവികളും പരിശോധിക്കും. മറ്റു പട്ടങ്ങളുടെ ചരട് പൊട്ടിക്കാനായി നൈലോൺ ചരടിൽ ഗ്ളാസ് പൊടി മേമ്പൊടിയായി ഉപയോഗിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്.
Read also: സിൽവർ ലൈൻ ഡിപിആർ; അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത്