അധികൃതരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

By News Desk, Malabar News
Youth congress protest mancheri
Ajwa Travels

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അനാസ്ഥ മൂലം കോവിഡ് ബാധിതയായ വയോധിക മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. മെഡിക്കല്‍ കോളേജില്‍ നിന്ന് വെന്റിലേറ്റര്‍ സൗകര്യവും മതിയായ ചികിത്സയും നല്‍കാതെ തിരിച്ചയച്ചത് മൂലമാണ് മാറാക്കര സ്വദേശിനിയായ വയോധിക മരിച്ചതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് കവാടത്തിന് മുമ്പില്‍ വെച്ച് പോലീസ് തടഞ്ഞു.

പ്രതിഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ ഹാരിസ് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഫല്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സഫീര്‍, ഉമറലി കരേക്കാട്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ആസാദ് തമ്പനങ്ങാടി, ഷറഫുദ്ദീന്‍ മലപ്പുറം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ മേച്ചേരി എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE