ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാർഥികൾക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍

By Desk Reporter, Malabar News
10 crore to improve online learning facilities; 2 lakh laptops for students
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

മറ്റ് പ്രഖ്യാപനങ്ങൾ;

  • പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പിലാക്കും.
  • വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ-ആരോഗ്യ സമിതി രൂപവൽക്കരിക്കും.
  • അധ്യാപകര്‍ തന്നെ ക്‌ളാസ്‌ എടുക്കും.
  • കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്‌ടികള്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
  • കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം ഉണ്ടാക്കും.
  • കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്‌ഥിരം സംവിധാനം ഏർപ്പെടുത്തും

ഒപ്പം, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് ബജറ്റിൽ 10 കോടി നീക്കിവച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യസരംഗത്ത് സമഗ്ര പരിഷ്‌കരണമുണ്ടാകുമെന്ന് ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മീഷൻ രൂപീകരിക്കും. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട് നൽകണം.

സ്‌കൂൾ തലം മുതൽ വിദ്യാഭ്യസ സംവിധാനത്തിൽ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ കർമ പദ്ധതികൾ നടപ്പാക്കും. വിദ്യാഭ്യാസ-ആരോഗ്യ- സാമുഹിക വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

National News:  ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല; മഹാരാഷ്‌ട്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE