ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല; മഹാരാഷ്‌ട്ര സർക്കാർ

By Team Member, Malabar News
Ajwa Travels

മുംബൈ : സംസ്‌ഥാനത്ത് നിലവിൽ ഒരിടത്തും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടില്ലെന്ന് വ്യക്‌തമാക്കി മഹാരാഷ്‌ട്ര സർക്കാർ. അതേസമയം നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനെ പറ്റി സർക്കാർ ആലോചിക്കുന്നുണ്ടെന്നും, എന്നാൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളെ പറ്റി ദുരന്തനിവാരണ വകുപ്പ് മന്ത്രി വിജയ് വാഡെറ്റിവാര്‍ പറഞ്ഞതിന് പിന്നാലെയാണ് അതിന് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയത്. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ 18 ജില്ലകളിൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് ദുരന്തനിവാരണ വകുപ്പ് മന്ത്രി വ്യക്‌തമാക്കിയത്‌.

എന്നാൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ  തീരുമാനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ വ്യക്‌തമാക്കി. ഒപ്പം നിയന്ത്രണങ്ങള്‍ ലഘൂകരിക്കണോ, അതോ കൂടുതല്‍ ശക്‌തിപ്പെടുത്തണോ എന്ന കാര്യത്തില്‍ വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Read also : ബജറ്റ് അവതരണം തുടങ്ങി; പ്രതിസന്ധി അതിജീവിക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE