ബജറ്റ് അവതരണം തുടങ്ങി; പ്രതിസന്ധി അതിജീവിക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി

By Desk Reporter, Malabar News
KN-Balagopal- KSRTC salary distribution
Ajwa Travels

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഒന്നാം എൽഡിഎഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ തുടക്കത്തിൽ തന്നെ ബാലഗോപാൽ പ്രശംസിച്ചു.

കോവിഡ് പ്രതിസന്ധികാലത്ത് ജനങ്ങൾക്ക് ആത്‌മവിശ്വാസം നൽകാനുള്ള നടപടികളും നിര്‍ദ്ദേശങ്ങളുമാണ് ബജറ്റിൽ ഉണ്ടാകുകയെന്ന് ധനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക-തൊഴിൽ-ആരോഗ്യ മേഖലകളിൽ വലിയ പ്രതിസന്ധിയാണ് കേരളം അനുഭവിക്കുന്നത്. അത് മറികടക്കാനുള്ള നിര്‍ദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നോട്ട് പോകാനുള്ള നിർദ്ദേശങ്ങളാണ് ബജറ്റ് മുന്നോട്ട് വെക്കുകയെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിന് നിയമസഭയിലേക്ക് തിരിക്കും മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Most Read:  രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്‌ദങ്ങൾ പിറകോട്ടടിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE