പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു

By Trainee Reporter, Malabar News
Malabar News_ girl_died from snake bite
Representational image
Ajwa Travels

കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു. പത്തനാപുരം മാങ്കോട് രാജീവ് – സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിക്ക് ഇന്നലെയാണ് പാമ്പ് കടിയേറ്റത്. വീടിന്റെ ദയനീയാവസ്ഥയാണ് കുട്ടിക്ക് പാമ്പ് കടിയേല്‍ക്കാനുള്ള കാരണം. മണ്‍കട്ട കൊണ്ടുണ്ടാക്കിയ വീടിന്റെ തറയില്‍ നിരവധി പൊത്തുകളുണ്ട്. ഇതിലൂടെയാണ് പാമ്പ് എത്തിയതെന്നാണ് പൊലീസും ബന്ധുക്കളും പറയുന്നത്.

കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.

Read also: കുരുക്ക് മുറുകുന്നു; കേസുകൾ നടത്താൻ പുതിയ നിയമകാര്യ സെൽ രൂപീകരിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE