വളാഞ്ചേരിയിൽ ഇനി ഇരുട്ട് വീഴില്ല; വരുന്നു 1066 തെരുവുവിളക്കുകൾ

By Desk Reporter, Malabar News
street-light_2020-Oct-21
Representational Image
Ajwa Travels

മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും തെരുവുവിളക്കുകൾ സ്‌ഥാപിക്കും. 1066 തെരുവുവിളക്കുകളാണ് നഗരസഭാ പരിധിയിൽ സ്‌ഥാപിക്കുന്നത്. വാർഷിക പദ്ധതികളിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നത്. തെരുവുവിളക്കുകൾ പ്രവർത്തന ക്ഷമമാക്കുന്നതിന്റെ മുനിസിപ്പൽതല ഉൽഘാടനം മൂച്ചിക്കലിൽ നഗരസഭാധ്യക്ഷ സികെ റുഫീന നിർവഹിച്ചു. ഒന്നാംഘട്ടത്തിൽ 22,800 മീറ്റർ ലൈൻ വലിച്ച് 547 ലൈറ്റുകളാണ് സ്‌ഥാപിച്ചത്‌.

ശേഷിക്കുന്ന വിളക്കുകൾ സ്‌ഥാപിക്കുന്നതിനായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് റുഫീന പറഞ്ഞു. വൈസ് ചെയർമാൻ കെഎം ഉണ്ണികൃഷ്‌ണൻ അധ്യക്ഷതവഹിച്ചു. സികെ അബ്‌ദുന്നാസർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Malabar News:  കുറ്റിപ്പുറം പാലം; നവീകരണത്തിൽ അപാകത, പലയിടത്തും വിള്ളലെന്ന് വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE