തൃശൂർ: തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി ജില്ലയിൽ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ജില്ലയിലെ ഇരിങ്ങാലക്കുട ചെട്ടിയാലിന് സമീപമാണ് കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചത്. ഓളിപറമ്പില്‍ വീട്ടിൽ നിഥിൻ, ദീപ ദമ്പതികളുടെ മകൻ മീരവ് കൃഷ്‌ണയാണ് മരിച്ചത്.
വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മീരവിന്റെ തൊണ്ടയിൽ പന്ത് കുടുങ്ങുകയായിരുന്നു. തുടർന്ന് കുട്ടി അസ്വസ്‌ഥത പ്രകടിപ്പിക്കുന്നത് കണ്ട ഉടനെ മാതാപിതാക്കൾ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംഭവത്തിന് പിന്നാലെ കാട്ടൂർ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ കുട്ടിയുടെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read also: സനലിനെ വെടിവെച്ചത് ആളുമാറി; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി