നവജാത ശിശുവിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ; അമ്മയെ സംശയം

By News Desk, Malabar News
Gooseberry stuck in the throat and the youngest son had a bad end
Representational Image
Ajwa Travels

ന്യൂഡെൽഹി: രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ നിന്ന് കണ്ടെത്തി. ചിരാഗ് ഡെൽഹിയിലാണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈകിട്ട് 3.15നാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് സൗത്ത് ഡെൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ബെനിറ്റ മേരി ജെയ്‌കർ വ്യക്‌തമാക്കി. ഗുൽഷൻ കൗഷിക്, ഡിംപിൾ കൗഷിക് ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്‌ത്‌ വരികയാണ്. അമ്മയായ ഡിംപിളിനെയാണ് പോലീസിന് സംശയം. പെൺകുട്ടി ജനിച്ചതിൽ ഡിംപിൾ അസ്വസ്‌ഥയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന്റെ കണ്ടെത്തൽ.

ഇക്കാര്യത്തിൽ ഭർത്താവുമായി ഡിംപിൾ എന്നും വഴക്കായിരുന്നു എന്നും പോലീസ് പറയുന്നു. സംഭവ ദിവസം ഡിംപിൾ വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട അമ്മായിയമ്മ അയൽക്കാരെ വിളിച്ചുകൂട്ടി വീട് തുറക്കുകയായിരുന്നു. വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ ഡിംപിളിനെ ബോധം കെട്ട നിലയിൽ കണ്ടെത്തി. രണ്ടുമാസം പ്രായമുള്ള അനന്യയെ വീട് മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തിരച്ചിലിനൊടുവിലാണ് രണ്ടാം നിലയിലെ മൈക്രോവേവ് ഓവനിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സമയം ഗുൽഷൻ വീട്ടിൽ ഉണ്ടായിരുന്നില്ല.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പോലീസ് പറയുന്നത്. അയൽക്കാരെയും ചോദ്യം ചെയ്യും.

Most Read: കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി; അനൂപ് ജേക്കബ് അടക്കം 13 പേര്‍ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE