ഭാര്യ മട്ടൻ കറി വെച്ചില്ല, പരാതിയുമായി വിളിച്ചത് ആറ് തവണ; യുവാവ് പോലീസ് കസ്‌റ്റഡിയിൽ

By News Desk, Malabar News
Man calls police for wife not cooking mutton
നവീൻ
Ajwa Travels

നൽഗൊണ്ട: പോലീസിൽ പരാതിപ്പെടാൻ വിളിച്ച് യുവാവ് പിടിയിലായി. തെലങ്കാനയിലെ നൽഗൊണ്ടയ്‌ക്ക് അടുത്താണ് സംഭവം. ഭാര്യ മട്ടൻ കറി പാചകം ചെയ്‌ത്‌ തന്നില്ലെന്ന് പറഞ്ഞ് 100ലേക്ക് ആറ് തവണയാണ് നവീൻ എന്ന യുവാവ് വിളിച്ചത്. ആദ്യം വിഷയം കാര്യമായി എടുക്കാതിരുന്ന പോലീസിന് തുടർച്ചയായുള്ള ഫോൺ കോൾ തലവേദനയായി.

തുടർന്ന് ശനിയാഴ്‌ച രാവിലെ ചെർല ​ഗൗരരാരം ​ഗ്രാമത്തിലെ നവീന്റെ വീട്ടിലെത്തിയ കന​ഗൽ പോലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. നവീൻ മദ്യലഹരിയിൽ ആയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മദ്യപിച്ച് പൊതു ശല്യമുണ്ടാക്കിയത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് നവീനെതിരെ കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്‌ച രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ നവീൻ കടയിൽ നിന്നു വാങ്ങിയ മട്ടനിറച്ചി കറി വെക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഇതിന് കൂട്ടാക്കിയില്ല. ഇതോടെ പ്രകോപിതനായ നവീൻ പോലീസിനെ വിളിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് നവീനെ തേടി വീട്ടിൽ എത്തിയെങ്കിലും മദ്യപിച്ച് അവശനിലയിലായിരുന്നു ഇയാൾ. ഇതോടെ പോലീസ് മടങ്ങി പിറ്റേ ദിവസം രാവിലെ തന്നെ യുവാവിനെ കസ്‌റ്റഡിയിലെടുത്തു.

അടിയന്തര സാഹചര്യങ്ങളിൽ പോലീസിനെ വിളിക്കേണ്ട നമ്പറാണ് 100. ​അനാവശ്യമായി വിളിച്ച് നമ്പർ ദുരുപയോഗം ചെയ്യരുതെന്ന് കന​ഗൽ എസ്‌ഐ നാ​ഗേഷ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. അനാവശ്യ കാര്യത്തിന് പോലീസിനെ വിളിച്ചതിനാണ് നവീനെതിരെ നടപടിയെന്നും അദ്ദേഹം വ്യക്‌തമാക്കി.

Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE