ഇറ്റലിയിൽ നിന്നെത്തിയ 125 പേർക്ക് കോവിഡ്; ഒമൈക്രോൺ പരിശോധന നടത്തും

By Team Member, Malabar News
125 Passengers From Italy Tested Covid Positive In Amritsar
Ajwa Travels

ന്യൂഡെൽഹി: ഇറ്റലിയിൽ നിന്നും പഞ്ചാബിലെത്തിയ 125 യാത്രക്കാർക്ക് കോവിഡ്. പഞ്ചാബിലെ അമൃത്‌സറിലെത്തിയ യാത്രക്കാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ഇന്ത്യയിലെത്തിയത്.

അമൃത്‌സറിലെത്തിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ രോഗബാധ കണ്ടെത്തുകയായിരുന്നു. അതേസമയം തന്നെ യാത്രക്കാർക്ക് ഒമൈക്രോൺ ബാധയുണ്ടോ എന്നറിയാൻ വിശദമായ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.

നിലവിൽ ലോകമെമ്പാടും ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറ്റലിയിൽ നിന്നുള്ള യാത്രക്കാരിൽ രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനശേഷി കൂടുതലായതിനാൽ തന്നെ ഇത് വലിയ ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ട്.

Read also: നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE