24 മണിക്കൂറിൽ രാജ്യത്ത് 16,678 കോവിഡ് ബാധിതർ; 42 മരണം

By Team Member, Malabar News
16678 New Covid Cases In India And 42 Deaths in 24 Hours
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. 16,678 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 4,36,22,651 ആയി ഉയർന്നു.

കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 42 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. നിലവിൽ രാജ്യത്തെ കോവിഡ് മരണസംഖ്യ 5,25,428 ആയും ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1,30,713 ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്തെ ആകെ രോഗബാധിതരിൽ 4,29,68,533 പേരും ഇതിനോടകം കോവിഡ് മുക്തരായിട്ടുണ്ട്. 98.50 ശതമാനമാണ് രാജ്യത്തെ നിലവിൽ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.22 ശതമാനവുമാണ്.

Read also: മഹിളാ മോർച്ച നേതാവിന്റെ മരണം; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE