ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,740 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്ന ആളുകളിൽ 23,070 ആളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടുകയും ചെയ്‌തു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,32,48,291 ആളുകളും കോവിഡ് മുക്‌തരായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 247 പേർ കോവിഡിനെ തുടർന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 4,50,408 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 10,944 കേസുകളും കേരളത്തിൽ നിന്നാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയിൽ കൂടുതൽ കേരളത്തിൽ നിന്നാണെങ്കിലും, സംസ്‌ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമാണ്. കഴിഞ്ഞ 106 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെ തുടരുകയാണ്. 2,36,643 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. കൂടാതെ കോവിഡ് മുക്‌തി നിരക്ക് 97.98 ശതമാനമായും നിലവിൽ ഉയർന്നിട്ടുണ്ട്.
Read also: അതിലെന്താണ് പ്രത്യേകത? പ്രിയങ്കയുടെ ‘വൃത്തിയാക്കൽ’ വീഡിയോക്ക് എതിരെ അസം മുഖ്യമന്ത്രി