ദിസ്‌പുർ: സീതാപൂരിൽ കസ്‌റ്റഡിയിൽ ഇരിക്കെ പോലീസ് ഗസ്‌റ്റ് ഹൗസ് തൂത്ത് വൃത്തിയാക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീഡിയോക്ക് എതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇത് വലിയ കാര്യം ഒന്നുമല്ല, ഇതുകൊണ്ടൊന്നും പൊതുജനങ്ങളെ പ്രീതിപ്പെടുത്താൻ കഴിയില്ല; ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
“എന്റെ അമ്മ എപ്പോഴും തറ തൂത്തുവാരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതൊന്നും പൊതുജനങ്ങളിൽ മതിപ്പുളവാക്കില്ല. ഇതൊന്നും വലിയ കാര്യമല്ല. ഒരു സ്‌ത്രീ തറ തുടക്കുന്നത് എങ്ങനെയാണ് വാർത്തയാകുന്നത്? നിങ്ങൾ എന്തിനാണ് നിങ്ങളുടെ അമ്മയെ അപകീർത്തിപ്പെടുത്തുന്നത്. അവർ (പ്രിയങ്ക) തൂത്തുവാരുന്നതും ശരിയായ രീതിയിലല്ല, “- അദ്ദേഹം ആക്ഷേപിച്ചു.
How can a lady sweeping the floor be news? – Assam CM @himantabiswa on viral video of Priyanka Gandhi sweeping guest house floor in UP. @kdscribe #ABetterNormal
Watch LIVE at https://t.co/PVwQWGB0vR pic.twitter.com/mDlyLSNlPg— IndiaToday (@IndiaToday) October 9, 2021
കർഷക സമരത്തിന് നേരെ ആക്രമണം ഉണ്ടായ യുപിയിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്കയെ സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസിലാണ് കസ്‌റ്റഡിയിൽ വെച്ചിരുന്നത്. ഇവിടം വൃത്തിയാക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ വീഡിയോ വൈറലായിരുന്നു.
Most Read: ഫേസ്‌ബുക്ക് വീണ്ടും പണിമുടക്കി; തടസങ്ങൾ പരിഹരിച്ചെന്ന് കമ്പനി