26ആം കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

By Team Member, Malabar News
26th Kerala International Film Festival postponed
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മാസം നടത്താനിരുന്ന 26ആം കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ്‌ മേള മാറ്റി വെക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 4ആം തീയതി മുതലാണ് മേള നടത്താൻ തീരുമാനിച്ചിരുന്നത്.

മേളയിൽ പങ്കെടുക്കാവുന്ന പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്താൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ തലസ്‌ഥാനത്ത് ഉൾപ്പടെ രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ക്രമാതീതമായി ഉണ്ടാകുന്ന ഉയർച്ച കണക്കിലെടുത്ത് അത് പ്രായോഗികമല്ലെന്ന് തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് അധികൃതരുടെ തീരുമാനം. കൂടാതെ ഈ വർഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും, കോവിഡ് വ്യാപന തോത് കുറയുന്ന സാഹചര്യത്തിൽ മേള നടത്തുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്‌തമാക്കി.

Read also: തിരുവനന്തപുരം സിഇടി കോളേജിൽ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE