ബാലുശ്ശേരിയിൽ 3 പോലീസുകാർക്ക് കൂടി കോവിഡ്

By News Desk, Malabar News
3 more police officers tested covid
Representational Image
Ajwa Travels

കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ മൂന്ന് പോലീസുകാർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ഈ പോലീസ് സ്‌റ്റേഷനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 5 ആയി. നേരത്തെ രണ്ട് പോലീസുകാർ രോഗബാധിതരായിരുന്നു. തുടർന്ന്, പോലീസ് സ്‌റ്റേഷനിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം താൽകാലികമായി നിർത്തിവെച്ചു. സ്‌റ്റേഷൻ അണുവിമുക്‌തമാക്കിയതിന് ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂ.

Also Read: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ടാകും

അതേസമയം. ജില്ലയിൽ വീണ്ടും കോവിഡ് കേസുകൾ 1000 കടന്നു. ഇന്നലെ 1219 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. 28 ആരോഗ്യപ്രവർത്തകർക്കും രോഗം സ്‌ഥിരീകരിച്ചു. 1121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 76 പേരുടെ ഉറവിടം വ്യക്‌തമല്ല. ആകെ 954 പേർ രോഗമുക്‌തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE