24 മണിക്കൂറിൽ 41,831 കോവിഡ് കേസുകൾ; കൂടുതൽ രോഗികളും കേരളത്തിൽ

By Team Member, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,831 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 541 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 39,258 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്‌തരാകുകയും ചെയ്‌തു.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3.16 കോടിയായി ഉയർന്നു. ഇവരിൽ 3,08,20,521 പേർ ഇതുവരെ രോഗമുക്‌തരാകുകയും ചെയ്‌തിട്ടുണ്ട്‌. രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,24,351 ആയും ഉയർന്നു.

രാജ്യത്ത് പ്രതിദിന രോഗബാധിതരിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്. 20,000ന് മുകളിലാണ് കേരളത്തിൽ നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന 4.1 ലക്ഷം ആളുകളിൽ 1.65 ലക്ഷം പേരും കേരളത്തിൽ നിന്നാണ്. 97.36 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്.

Read also : രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്ന്; നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE