രോഗവ്യാപനത്തിൽ നേരിയ ഉയർച്ച; 24 മണിക്കൂറിൽ രാജ്യത്ത് 48,786 കോവിഡ് ബാധിതർ

By Team Member, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ നേരിയ ഉയർച്ച. 48,786 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചവരുടെ എണ്ണവും 1000 കടന്നിരുന്നു. 1,005 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം 61,588 ആണ്. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 5,23,257 ആയി കുറഞ്ഞു. രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.54 ശതമാനമാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ 48,786 ആളുകളിൽ 13,658 പേരും കേരളത്തിലാണ്. അതായത് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ്. സംസ്‌ഥാനത്ത് മിക്ക ജില്ലകളിലും നിലവിൽ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഇത് കൂടുതൽ ആശങ്കകൾ സംസ്‌ഥാനത്ത് സൃഷ്‌ടിക്കുന്നുണ്ട്.

കൂടാതെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുൻപ് തന്നെ കൂടുതൽ ആളുകൾക്ക് വാക്‌സിൻ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്‌തമാക്കി. വാക്‌സിനേഷൻ ത്വരിതപ്പെടുത്തണമെന്നും, വാക്‌സിൻ വിമുഖത മാറ്റാൻ ശക്‌തമായ പ്രചാരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഒപ്പം തന്നെ സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികൾ വിലയിരുത്താനും കേന്ദ്ര മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം നിർദേശം നൽകി.

Read also : കൊടകര കുഴൽപ്പണക്കേസ്; രണ്ട് പേർ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE