കേന്ദ്രത്തെ തള്ളി ഡെൽഹി ഹൈക്കോടതി; നിസാമുദ്ദീൻ മർക്കസിൽ 50 പേർക്ക് നമസ്‌കാരത്തിന് അനുമതി

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: നിസാമുദ്ദീൻ മർക്കസ് പള്ളിയിൽ റമദാൻ കാലത്ത് ദിവസവും 5 നേരം നമസ്‌കാരത്തിന് 50 പേരെ വീതം അനുവദിച്ച് ഡെൽഹി ഹൈക്കോടതി ഉത്തരവ്. കോവിഡ് വ്യാപനത്തിനിടയിൽ കഴിഞ്ഞവർഷം അടച്ച മർക്കസിൽ അഞ്ചിൽ കൂടുതൽ പേരെ കടത്തിവിടാൻ പറ്റില്ലെന്ന് കേന്ദ്ര സർക്കാരും ഡെൽഹി പോലീസും നേരത്തെ വാദിച്ചിരുന്നു.ഈ വാദം തള്ളിയാണ് ഡെൽഹി ഹൈക്കോടതി ഉത്തരവ്.

ആരാധനാലയങ്ങൾ അടച്ചിടണമെന്ന് ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ ഇല്ല. മറ്റു ആരാധനാലയങ്ങളിൽ ഒത്തുചേരലുകൾ നടക്കുന്നുണ്ട്, എന്നാൽ നിസാമുദ്ദീൻ മർക്കസിന്റെ കാര്യത്തിലുള്ള സർക്കാർ നിലപാടിൽ വ്യക്‌തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പള്ളിയുടെ ഒന്നാം നിലയിൽ മാത്രമാണ് പ്രാർത്ഥനക്ക് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ പേരെ അനുവദിക്കണമെന്ന് ഡെൽഹി വഖഫ് ബോർഡ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ പോലീസ് സ്‌റ്റേഷനിൽ പ്രത്യേക അപേക്ഷ നൽകാനാണ് കോടതി നിർദേശിച്ചത്. അപേക്ഷ പരിശോധിച്ച് സാഹചര്യങ്ങൾക്ക് അനുസൃതമായി ഉചിത തീരുമാനമെടുക്കാൻ പോലീസിനോടും കോടതി ആവശ്യപ്പെട്ടു.

കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹി ദുരന്ത നിവാരണ അതോറിറ്റി ഇറക്കുന്ന വിജ്‌ഞാപനങ്ങൾക്ക് വിധേയമായിരിക്കും പള്ളിയിലേക്കുള്ള പ്രവേശന അനുമതിയെന്ന് കോടതി ഉത്തരവിൽ പറയുന്നു. സാമൂഹിക അകലം സംബന്ധിച്ച കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പാലിക്കണമെന്നും കോടതി വ്യക്‌തമാക്കി.

Read also: വിവാദ പരാമർശം; ദിലീപ് ഘോഷിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE