പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്‌സിങ് വിഭാഗത്തിൽ 668 സ്‌ഥിര നിയമനം

By Trainee Reporter, Malabar News
pariyaram medical college
Ajwa Travels

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്‌സിങ് വിഭാഗത്തിൽ സ്‌ഥിര നിയമനം. 147 അധ്യാപക വിഭാഗം ജീവനക്കാരും 521 വിവിധ കേഡറിലുള്ള നഴ്‌സിങ് വിഭാഗം ജീവനക്കാരും ഉൾപ്പടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി സ്‌ഥിര നിയമന ഉത്തരവ് ഇറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

37 പ്രൊഫസർ, 34 അസോസിയേറ്റ് പ്രൊഫസർ, 50 അസിസ്‌റ്റന്റ്‌ പ്രൊഫസർ, 26 ലക്‌ചറർ തസ്‌തികകളിലാണ് അധ്യാപകരെ സ്‌ഥിരപ്പെടുത്തിയിരിക്കുന്നത്. രണ്ട് നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്‌സ്, 232 സ്‌റ്റാഫ്‌ നഴ്‌സ് ഗ്രേഡ് ഒന്ന്, 276 സ്‌റ്റാഫ്‌ നഴ്‌സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്‌സിങ് വിഭാഗം ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയതെന്നും മന്ത്രി വ്യക്‌തമാക്കി.

പരിയാരം മെഡിക്കൽ കോളേജ്, പരിയാരം ദന്തൽ കോളേജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം കോളേജ് ഓഫ് നഴ്‌സിങ്, സഹകരണ ഹൃദയാലയ, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്‌തു.

Most Read: ധീരജ് വധക്കേസ്; ഒന്നാംപ്രതി നിഖിൽ പൈലി ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE