മെഗാ വാക്‌സിനേഷൻ ക്യാമ്പ്; ജില്ലയിൽ 92,000 ഡോസ് വാക്‌സിൻ കൂടിയെത്തി

By Team Member, Malabar News
wayanad vaccination
Representational image
Ajwa Travels

വയനാട് : ജില്ലയിലേക്ക് പുതുതായി 92,000 ഡോസ് കോവിഡ് വാക്‌സിൻ കൂടിയെത്തി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കൂടുതൽ വാക്‌സിൻ ജില്ലയിലെത്തിച്ചത്. ഇതിലൂടെ വാക്‌സിനേഷൻ വേഗത്തിലാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യം വെക്കുന്നത്.

ജില്ലയിൽ നിലവിൽ 41 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിൽ നിന്നും ദിവസേന 5000 വാക്‌സിനുകളാണ് നൽകുന്നത്. ഈ അളവ് കൂട്ടി അടുത്ത ആഴ്‌ചയോടെ പ്രതിദിനം 9,000 ഡോസ് വാക്‌സിൻ ആളുകൾക്ക് വിതരണം ചെയ്യാനാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. നിലവിൽ 60 വയസിന് മുകളിൽ ഉള്ളവർക്കും, മറ്റ് രോഗങ്ങൾ ഉള്ള 45 വയസിന് മുകളിൽ ഉള്ളവർക്കുമാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്.

കൂടാതെ ജില്ലയിൽ നിലവിൽ പ്രതിദിനം രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം മൂന്നക്കം കടന്നിട്ടില്ല. ഇതേരീതിയിൽ ആരോഗ്യവകുപ്പിന്റെ മാർഗ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് മുന്നോട്ട് പോയാൽ രോഗവ്യാപനം വലിയ രീതിയിൽ കുറക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : നേമത്തേക്കില്ല, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കില്ല; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE