നേമത്തേക്കില്ല, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കില്ല; ഉമ്മൻ ചാണ്ടി

By Team Member, Malabar News
oommen chandi
ഉമ്മൻ ചാണ്ടി
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിക്കണമെന്ന ഹൈക്കമാൻഡിന്റെ ആവശ്യം തള്ളി ഉമ്മൻ ചാണ്ടി. തനിക്ക് പുതുപ്പള്ളിയിൽ തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കാൻ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം തന്നെ നേമത്ത് രമേശ് ചെന്നിത്തലയോ, കെ മുരളീധരനോ മൽസരിക്കുന്നതിൽ തനിക്ക് എതിർപ്പ് ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

കെ ബാബു അടക്കമുള്ളവരെ ഉമ്മൻ ചാണ്ടി നേമത്തേക്ക് നിർദേശിച്ചിരുന്നു. ഇവരെല്ലാം തന്നെ വിജയസാധ്യത ഉള്ളവരാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ തനിക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നേമത്തേക്ക് എത്തിക്കാന്‍ നോക്കുന്നത് എന്ന വിലയിരുത്തലിലാണ് അദ്ദേഹം.

സംസ്‌ഥാനത്ത് ബിജെപിക്ക് എതിരെയുള്ള പോരാട്ടം ശക്‌തമാക്കുന്നതിനായി നേമത്ത് ഉമ്മൻ ചാണ്ടിയോ, കെ മുരളീധരനോ മൽസരിക്കണമെന്നാണ് ഹൈക്കമാൻഡ് ആവശ്യപ്പെടുന്നത്. എന്നാൽ പുതുപ്പള്ളിയിൽ നിന്നും നേമത്തേക്ക് മാറാൻ ഉമ്മൻ ചാണ്ടി തയ്യാറല്ല. പുതുപ്പള്ളിയിൽ മാത്രമേ താൻ മൽസരിക്കാൻ ഉള്ളൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം.

Read also : കുറ്റ്യാടി സീറ്റ്; തീരുമാനത്തിന് മാറ്റമില്ലെന്ന് എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE