കുറ്റ്യാടി സീറ്റ്; തീരുമാനത്തിന് മാറ്റമില്ലെന്ന് എംവി ഗോവിന്ദൻ

By Syndicated , Malabar News
mv govindan
Ajwa Travels

കണ്ണൂർ: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടി തിരുത്തില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ. പാർട്ടി ഒരു തീരുമാനം എടുത്താൽ അത് നടപ്പാക്കുകയാണ് പ്രവർത്തകർ ചെയ്യേണ്ടത്. വിഷയത്തിൽ സംഘടനാ തലത്തിൽ പരിഹാരം കാണും.

തോമസ് ഐസക്, ജി സുധാകരൻ, എകെ ബാലൻ തുടങ്ങിയവരെ മൽസരിപ്പിക്കേണ്ട എന്നത് പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണ് . സിപിഎമ്മിനല്ലാതെ മറ്റൊരു പാർട്ടിക്ക് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ രണ്ടാം തവണയും അണികൾ പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ പ്രകടനം നടത്തിയതോടെ പാർട്ടി നേതൃത്വം നിലവിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. തിങ്കളാഴ്‌ചത്തെ പ്രകടനത്തെ വലിയ ഗൗരവമായി എടുത്തിരുന്നില്ലെങ്കിലും ബുധനാഴ്‌ച ആയിരത്തിലേറെ പങ്കെടുത്ത പ്രകടനം നടന്നതോടെ നേതൃത്വം പകച്ചു. ഇന്നലെ രാത്രി തന്നെ ഉന്നത നേതൃത്വം ഇടപെട്ട് അനുനയ ശ്രമങ്ങൾ തുടങ്ങുകയും ചെയ്‌തിരുന്നു.

Read also: പ്രതിഷേധത്തിൽ പകച്ച് സിപിഎം; കുറ്റ്യാടിയിൽ സീറ്റ് തിരിച്ചെടുക്കാൻ ആലോചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE