തിരുവനന്തപുരം: കാരുണ്യ ക്രമക്കേട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ധനമന്ത്രി കെഎം മാണിക്കും ക്ളീൻചിറ്റ്. പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട് കോടതി അംഗീകരിച്ചു.
ഉണ്ടായത് ചില പോരായ്മകൾ മാത്രമാണെന്നും അന്വേഷണം നടന്നത് കാരുണ്യ ലോട്ടറിയിൽ നിന്നുള്ള പണം വകമാറ്റി എന്ന ആരോപണത്തിൽ ആണെന്നും റിപ്പോർട് വ്യക്തമാക്കുന്നു. കാരുണ്യ പദ്ധതിയിൽ സർക്കാരിന് മാത്രമായിരുന്നു നേട്ടമെന്നും രോഗികൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും കാണിച്ച് മലപ്പുറം സ്വദേശിയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.
Also Read: സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തനായി; യുപി സർക്കാർ സുപ്രീം കോടതിയിൽ