‘ശ്യാം സിങ്ക റോയ്’; വേറിട്ട ഭാവത്തിൽ സായ് പല്ലവി; ഫസ്‌റ്റ് ലുക്ക് പുറത്ത്

By Staff Reporter, Malabar News

പ്രേക്ഷകരുടെ പ്രിയ താരം സായ് പല്ലവി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘ശ്യാം സിങ്ക റോയ്‌‘യിലെ താരത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. തീ ജ്വലിക്കുന്ന ശൂലം കൈലേന്തിയുള്ള താരത്തിന്റെ പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തിൽ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്‌റ്റർ റിലീസ് ചെയ്‌തത്‌. താരത്തിന്റെ ഇതുവരെ കണ്ടതില്‍ നിന്നും തീർത്തും വ്യത്യസ്‌തമായ ഭാവമാണ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.

രാഹുല്‍ സാംകൃത്യാൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനിയാണ് നായകനായി എത്തുന്നത്. നാനിയും ചിത്രത്തിന്റെ പോസ്‌റ്റര്‍ പങ്കുവെച്ച് സായ് പല്ലവിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്നിരുന്നു. നിഹാരിക എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനാപള്ളിയാണ് ചിത്രത്തിന്റെ നിർമാണം.

പശ്‌ചിമ ബംഗാള്‍ പശ്‌ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്‌റ്റിയന്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മൈക്കിള്‍ ജെ മേയറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും നവീന്‍ നൂളി എഡിറ്റിങ്ങും നിർവഹിക്കുന്നു.

Read Also: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്‌സിയോട് രാജ്യം വിടാൻ മാൽദീവ്സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE