മഞ്ചേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും

By Trainee Reporter, Malabar News
covid restrictions
Representational image

മഞ്ചേരി: മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ മഞ്ചേരിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശമായതിനാൽ ഏറെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉത്തരമേഖലാ ഐജി അശോക് യാദവ് തിങ്കളാഴ്‌ച മഞ്ചേരിയിലെത്തി. നിത്യ മാർക്കറ്റ്, സെൻട്രൽ ജംഗ്‌ഷൻ, ജസീല ജംഗ്‌ഷൻ, നെല്ലിപ്പറമ്പ് എന്നിവിടങ്ങളിൽ ഐജിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ്, മലപ്പുറം ഡിവൈഎസ്‌പി കെ സുദർശനൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സാബു കെ എബ്രഹാം, മഞ്ചേരി സർക്കിൾ ഇൻസ്‌പെക്‌ടർ കെപി അഭിലാഷ് എന്നിവർ ഐജിക്കൊപ്പം പരിശോധനകളിൽ പങ്കെടുത്തു.

Read also: യാത്രക്കാർ കുറഞ്ഞു; ടെർമിനൽ 2 അടച്ച് ഡെൽഹി വിമാനത്താവളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE