യാത്രക്കാർ കുറഞ്ഞു; ടെർമിനൽ 2 അടച്ച് ഡെൽഹി വിമാനത്താവളം

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെ തുടർന്ന് ഡെൽഹി വിമാനത്താവളത്തിലെ ടെർമിനൽ 2 അടക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ടെർമിനൽ 2 പ്രവർത്തിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. ടെർമിനൽ 3 മാത്രമായിരിക്കും ഇന്ന് മുതൽ പ്രവർത്തിക്കുന്നത്.

വിമാനത്താവളത്തിലെ ടെർമിനൽ 1 കഴിഞ്ഞ ഒരു വർഷത്തോളമായി അടച്ചിട്ടിരിക്കുകയാണ്. നവീകരണ ജോലികളുടെ ഭാഗമായാണ് ടെർമിനൽ 1 അടച്ചിട്ടിരിക്കുന്നത്. ഇതോടെ ഡെൽഹി വിമാനത്താവളത്തിലെ വിദേശ, ആഭ്യന്തര സർവീസുകൾ ഇന്ന് മുതൽ ടെർമിനൽ 3ൽ നിന്നായിരിക്കും നടക്കുക.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞത്. കഴിഞ്ഞ മാർച്ചിൽ വരെ പ്രതിദിനം 2 ലക്ഷം ആളുകൾ എത്തിയിരുന്ന വിമാനത്താവളമായിരുന്നു ഡെൽഹി. എന്നാൽ ഇപ്പോൾ 30,000 യാത്രക്കാർ മാത്രമാണ് പ്രതിദിനം എത്തുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : ‘സാന്ത്വനം കോവിഡ് ആശുപത്രി’ പദ്ധതിയുമായി എസ്‌വൈഎസ്‌; സംസ്‌ഥാനത്ത്‌ ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE