ഡെൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്‌ൻ വേട്ട; യുവതി അറസ്‌റ്റിൽ

By Trainee Reporter, Malabar News
cocaine seized at Delhi airport
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്‌ൻ വേട്ട. 15 കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്‌ൻ ആണ് കസ്‌റ്റംസ്‌ പിടിച്ചെടുത്തത്. കള്ളക്കടത്തിൽ സിംബാബ്‍വെ സ്വദേശിനിയായ യുവതിയെ അറസ്‌റ്റ് ചെയ്‌തു. നർകോട്ടിക് ഡ്രഗ്‌സ് ആൻഡ്‌ സൈക്കോട്രോപിക് സബ്സ്‌റ്റാൻസസ്(എൻഡിപിഎസ്) ആക്‌ട് പ്രകാരമാണ് അറസ്‌റ്റ്.

അഡിസ് അബാബയിൽ നിന്ന് ഇടി-688 വിമാനത്തിലാണ് യുവതി ഡെൽഹിയിൽ എത്തിയത്. 1015 ഗ്രാം കൊക്കെയ്ൻ ആണ് ഡെൽഹി എയർപോർട് കസ്‌റ്റംസ്‌ യുവതിയുടെ പക്കലിൽ നിന്നും പിടിച്ചെടുത്തത്. ചെരിപ്പിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്നാണ് വിവരം.

അതേസമയം, ഈ മാസം 13ന് വിയറ്റ്‌നാമിൽ നിന്നെത്തിയ ഇന്ത്യൻ ദമ്പതികളെയും കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകളാണ് പിടികൂടിയത്.

Most Read: അട്ടപ്പാടി മധു വധക്കേസ്; 14ആം സാക്ഷിയും കൂറുമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE