ആകാംക്ഷ നിറച്ച് ‘ദ ഫാമിലി മാൻ 2’ ടീസർ; സാമന്തയും പ്രധാന വേഷത്തിൽ

By Trainee Reporter, Malabar News
Ajwa Travels

ഹിന്ദി ത്രില്ലർ വെബ് സീരീസ് ദ ഫാമിലി മാന്റെ രണ്ടാം പതിപ്പായ ‘ദ ഫാമിലി മാൻ’ സീസൺ 2വിന്റെ ഉദ്വേഗ ഭരിതമായ ടീസർ പുറത്ത്. മനോജ് ബാജ്‌പേയ്‌, പ്രിയാമണി, ശരിബ് ഹാഷ്‌മി എന്നിവരോടൊപ്പം തെന്നിന്ത്യൻ സുന്ദരി സാമന്തയും സീരിസിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സീരീസിന്റെ രണ്ടാം പതിപ്പ് ജൂൺ 4ന് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങും.

The Family Man Season 2 - Official Trailer 4K | Raj & DK | Manoj Bajpayee, Samantha |Amazon Original

രാജ് നിധിമൊരു സംവിധാനം ചെയ്യുന്ന ‘ദ ഫാമിലി മാൻ’ നിർമിക്കുന്നത് ഡികെ കൃഷ്‌ണയാണ്. നാഷണൽ ഇൻവെസ്‌റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) സാങ്കൽപിക ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്‌പേയ് സീരീസിൽ എത്തുന്നത്.

2019ലാണ് സീരീസിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. സീമാ ബിശ്വാസ്, ധർഷൻ കുമാർ, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദർശിനി ചേതൻ തുടങ്ങിയവരും സീരിസിന്റെ രണ്ടാം പതിപ്പിൽ അണിനിരക്കുന്നുണ്ട്.

Read also: ഐഎംഡിബിയില്‍ ഉയര്‍ന്ന റേറ്റിംഗ് നേടുന്ന മൂന്നാമത്തെ ചിത്രമായി ‘സൂരറൈ പോട്ര്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE