ഹിന്ദി ത്രില്ലർ വെബ് സീരീസ് ദ ഫാമിലി മാന്റെ രണ്ടാം പതിപ്പായ ‘ദ ഫാമിലി മാൻ’ സീസൺ 2വിന്റെ ഉദ്വേഗ ഭരിതമായ ടീസർ പുറത്ത്. മനോജ് ബാജ്പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവരോടൊപ്പം തെന്നിന്ത്യൻ സുന്ദരി സാമന്തയും സീരിസിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സീരീസിന്റെ രണ്ടാം പതിപ്പ് ജൂൺ 4ന് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങും.
രാജ് നിധിമൊരു സംവിധാനം ചെയ്യുന്ന ‘ദ ഫാമിലി മാൻ’ നിർമിക്കുന്നത് ഡികെ കൃഷ്ണയാണ്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) സാങ്കൽപിക ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് സീരീസിൽ എത്തുന്നത്.
2019ലാണ് സീരീസിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. സീമാ ബിശ്വാസ്, ധർഷൻ കുമാർ, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദർശിനി ചേതൻ തുടങ്ങിയവരും സീരിസിന്റെ രണ്ടാം പതിപ്പിൽ അണിനിരക്കുന്നുണ്ട്.
Read also: ഐഎംഡിബിയില്‍ ഉയര്‍ന്ന റേറ്റിംഗ് നേടുന്ന മൂന്നാമത്തെ ചിത്രമായി ‘സൂരറൈ പോട്ര്’