വാഷിങ്ടൺ: ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കടന്നുവന്ന ഓഡിയോ പ്ളാറ്റ്ഫോമായ ക്ളബ് ഹൗസിന് വെല്ലുവിളി ഉയർത്താനൊരുങ്ങി ഇൻസ്റ്റഗ്രാം. ക്ളബ്ഹൗസിന് സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്റ്റഗ്രാം ലക്ഷ്യമിടുന്നെന്നും മാർച്ചിൽ ഇതിന്റെ പരീക്ഷണങ്ങൾ നടത്തിയെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.
ക്ളബ്ഹൗസിന് സമാനമായിരിക്കും ഓഡിയോ റൂമുകൾ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങുകയും ഇതിന്റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. എന്നാൽ ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. അതേസമയം പബ്ളിക് ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ടാവില്ല.
Read also: ‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച