ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500,00ത്തിൽ താഴെയെത്തി. ഇന്നലെ 426,40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കഴിഞ്ഞ ദിവസം 53,256 പേർക്കാണ് രോഗം കണ്ടെത്തിയത്. 1167 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 818,39 പേർ രോഗമുക്തരായി എന്നതാണ് ഏറ്റവും ആശ്വാസകരമായ വസ്തുത.
662,521 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. കേരളത്തിലാണ് ഇന്നലെ കൂടുതൽ രോഗബാധ റിപ്പോർട് ചെയ്തത് (7449). രണ്ടാഴ്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. 90 ശതമാനം ജില്ലകളിലും ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.
അതേസമയം, രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സിൻ നയം ഇന്നലെ നിലവിൽ വന്നു. പതിനെട്ട് വയസ് കഴിഞ്ഞവർക്കുള്ള 75 ശതമാനം വാക്സിനും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. വാക്സിൻ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീം കോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്സിൻ നയം നടപ്പാക്കിയത്.
Read Also: പുതിയ വാക്സിൻ നയം; ആദ്യദിനം 86.16 ലക്ഷം ഡോസുകൾ നൽകി റെക്കോർഡിട്ട് ഇന്ത്യ