ഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 30,093 പേർക്ക്. നാല് മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനമാണ്. 374 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,254 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 3,03,53,710 പേർ രോഗമുക്തി നേടി. 4,14,482 പേരാണ് മരിച്ചത്. നിലവിൽ 4,06,130 പേർ ചികിൽസയിലുണ്ട്.
Kerala News: കേരളത്തിലെ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും