ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,831 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 541 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 39,258 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്തരാകുകയും ചെയ്തു.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3.16 കോടിയായി ഉയർന്നു. ഇവരിൽ 3,08,20,521 പേർ ഇതുവരെ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,24,351 ആയും ഉയർന്നു.
രാജ്യത്ത് പ്രതിദിന രോഗബാധിതരിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്. 20,000ന് മുകളിലാണ് കേരളത്തിൽ നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന 4.1 ലക്ഷം ആളുകളിൽ 1.65 ലക്ഷം പേരും കേരളത്തിൽ നിന്നാണ്. 97.36 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്തി നിരക്ക്.
Read also : രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്ന്; നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകം