മാവേലിക്കര: ഭാര്യ തൂങ്ങി മരിച്ചതറിഞ്ഞ് ഭർത്താവും ജീവനൊടുക്കി. മാവേലിക്കര ഇറവങ്കര തടാലിൽ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് ഇരുവരും തൂങ്ങി മരിച്ചത്.
സന്തോഷിന്റെ അമിത മദ്യപാനത്തെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെയും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. തുടർന്ന് ഷീബ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തിയ സന്തോഷ് ഷീബയുടെ മരണവാർത്ത അറിഞ്ഞതോടെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. സന്തോഷ് ടൈൽസ് പണിക്കാരനാണ്. രണ്ടു മക്കളാണ്. സങ്കീർത്ത്, സഞ്ജിത്ത്.
Read Also: വാക്സിൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 3 ലക്ഷം ഡോസ് ഇന്നെത്തും