വാക്‌സിൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 3 ലക്ഷം ഡോസ് ഇന്നെത്തും

By Team Member, Malabar News
Covid Vaccine
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസുകൾ ഇന്നെത്തും. താൽക്കാലിക ആശ്വാസമായി 3 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് സംസ്‌ഥാനത്തെത്തുക. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ ഇല്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ ഡോസുകൾ കേരളത്തിൽ എത്തുന്നത്.

ഇന്ന് സംസ്‌ഥാനത്ത് എത്തിക്കുന്ന കോവിഡ് വാക്‌സിൻ ഡോസുകളിൽ 1.20 ലക്ഷം ഡോസ് വാക്‌സിൻ എറണാകുളം മേഖലയിലും, 95,000 ഡോസ് തിരുവനന്തപുരം മേഖലയിലും, 75,000 ഡോസ് കോഴിക്കോട് മേഖലയിലും വിതരണം ചെയ്യും.

സംസ്‌ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വാക്‌സിനേഷൻ നിർത്തി വച്ചിരിക്കുന്നത്. കൂടാതെ മറ്റ് ജില്ലകളിൽ ഇന്നത്തോടെ വാക്‌സിൻ ഡോസുകൾ തീരുമെന്നും സർക്കാർ ആശങ്ക അറിയിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് ഇതുവരെ ഒന്നാം ഡോസും, രണ്ടാം ഡോസും സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 2,20,88,293 ആണ്.

Read also: എൻജിന് മുന്നിൽ കുടുങ്ങിയ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE