ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ചു യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന കാരാഴ്‌മ കിണറ്റുംകാട്ടിൽ കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. ഇന്ന് പുലർച്ചെ 12.45 ഓടെയാണ് അപകടം. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
മാവേലിക്കര ഗേൾസ് സ്‌കൂളിന് സമീപം കമ്പ്യൂട്ടർ സ്‌ഥാപനം നടത്തുന്ന കൃഷ്‌ണ പ്രകാശ് സഹോദരൻ ശിവ പ്രകാശിനൊപ്പമാണ് താമസിക്കുന്നത്. അവിവാഹിതനാണ്. മാവേലിക്കര പോലീസ് അൽപ്പസമയത്തിനകം ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്‌ധരേയും വാഹന വിദഗ്‌ധരേയും അടക്കം സ്‌ഥലത്തെത്തിച്ചു വാഹനം കത്താനിടയായ കാരണം കണ്ടെത്തുകയാണ് പോലീസ്.
Most Read| രാഹുൽ ഇന്ന് പാർലമെന്റിൽ എത്തുമോ? വിജ്‌ഞാപനം ഇന്നുണ്ടായേക്കും