മാര്‍വല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് എറ്റേണല്‍സിന്റെ പുതിയ ട്രെയ്ലറിന് മികച്ച പ്രതികരണം. ‘നൊമാഡ്ലാൻഡ്’ എന്ന ചിത്രത്തിലൂടെ ഓസ്കർ ജേതാവായ സംവിധായിക ക്ളോയി ഷാവോയാണ് ചിത്രം ഒരുക്കുന്നത്. ജെമ്മ ചാൻ, റിച്ചാർഡ് മാഡൻ, കുമൈൽ നൻജിയാനി, ലിയ മക്ഹ്യൂഗ്, ഡോൺ ലീ, ആഞ്ചലീന ജൂലി തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറിന്റെ കാഴ്ചക്കാരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്.
മികച്ച ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിലേത് എന്ന് ട്രെയ്ലർ ഉറപ്പ് നല്‍കുന്നുണ്ട്. അമരത്വമുള്ള ഒരു സംഘം ഒരു വലിയ ശത്രുവിനെതിരെ ഒന്നിക്കുന്നതും, തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവംബർ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സ്കാര്‍ലറ്റ് ജോണ്‍സണെ നായികയാക്കി ‘ബ്ളാക്ക് വിഡോ’ എന്ന ചിത്രമാണ് മാര്വലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
Read Also: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?