തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കൂട്ടത്തോടെ പരോൾ അനുവദിച്ചവരുടെ കാലാവധി നാളെയാണ് അവസാനിക്കുക. എന്നാൽ പരോൾ നീട്ടണമെന്ന ജയിൽ മേധാവിയുടെ ശുപാർശ പ്രകാരമാണ് കാലാവധി നീട്ടിയത്.
1390 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. എല്ലാവർക്കും രണ്ടാഴ്ച കൂടി പരോൾ നീട്ടിയതായി അധികൃതർ അറിയിച്ചു. രണ്ടാംഘട്ട കോവിഡ് രോഗ വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പരോൾ നീട്ടുന്നത്.
Most Read: സംസ്ഥാനത്ത് ഇന്ന് വാക്സിന് നല്‍കിയത് 4.30 ലക്ഷം പേര്‍ക്ക്