കെകെ ശിവരാമന് പരസ്യ ശാസന; സംസ്‌ഥാന കൗൺസിൽ തീരുമാനം

By Syndicated , Malabar News
kk-sivaraman-cpi
Ajwa Travels

ഇടുക്കി: ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പരസ്യ താക്കീത് നൽകാൻ സിപിഐ സംസ്‌ഥാന കൗൺസിൽ തീരുമാനം. പാർട്ടി മുഖപത്രമായ ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന പരാമർശത്തിലാണ് നടപടി. ശിവരാമന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. മറുപടി തൃപ്‌തികരമല്ലാത്ത സാഹചര്യത്തിലാണ് പരസ്യശാസന നല്‍കാനുള്ള തീരുമാനം.

ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലാണ് ജനയുഗം ഗുരുനിന്ദ നടത്തിയെന്ന് കെകെ ശിവരാമൻ വിമർശിച്ചത്. ഗുരു ജയന്തി ദിനത്തില്‍ ജനയുഗം നല്‍കിയ വാര്‍ത്തയുടെ രീതി ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്കിൽ പോസ്‌റ്റ് ഇടുകയായിരുന്നു.

മറ്റ് പത്രങ്ങൾ ശ്രീനാരായണ ജയന്തിയുമായി ബന്ധപ്പെട്ട് അവരുടെ കാഴ്‌ചപ്പാട് ഉൾപ്പെടെ പ്രസിദ്ധീകരിച്ചു. എന്നാൽ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തുള്ള സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read also: കനത്ത മഴ, വെള്ളക്കെട്ട് രൂക്ഷം; ഡെൽഹിയിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE