ഒരുകയ്യിൽ തോക്കും പിടിച്ച്, ആകാംക്ഷയും ലക്ഷ്യവും നിറച്ച മുഖവുമായി കാറിലിരിക്കുന്ന മെഗാതാരം മമ്മൂട്ടിയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി പുഴുവിന്റെ അണിയറപ്രവർത്തകർ. നിമിഷനേരംകൊണ്ട് വൈറലായ പോസ്റ്റർ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.
നവാഗതയായ റത്തീന സംവിധാനം നിർവഹിക്കുന്ന സിനിമയിൽ മെഗാസ്റ്റാറിനൊപ്പം നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോർജാണ് ‘പുഴു’ നിർമിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ‘വേ ഫെറര്‍’ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ചിത്രത്തിന്റെ മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.
Most Read: ഫുഡ് ഡെലിവറി ആപ്പുകൾക്കും ജിഎസ്ടി; കൂടുതൽ പണം നൽകേണ്ടതുണ്ടോ?