തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്ജിദ് കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട സി.ബി.ഐ കോടതി വിധിയില്‍ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ് എന്നായിരുന്നു സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്
ബാബറി മസ്ജിദ് കേസിലെ കോടതി വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണംകെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിവിധിക്കെതിരെ പ്രശാന്ത് ഭൂഷനും രംഗത്തെത്തിയിരുന്നു. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ല എന്നതടക്കം വിധി വന്നേക്കാമെന്നുമാണ് പ്രശാന്ത് ഭൂഷണ് പറഞ്ഞത്.
Read also: ഇന്ത്യന്‍ ഭരണഘടനയുടെ മേലുള്ള വിശ്വാസത്തെയാണ് ഇത്തരം വിധികള്‍ തകര്‍ക്കുന്നത്; ഹരീഷ് വാസുദേവന്‍