കനത്ത മഴ തുടരുന്നു; തമിഴ്‌നാട്ടിലെ 4 തീരദേശ ജില്ലകളിൽ ഇന്നും മുന്നറിയിപ്പ്

By Team Member, Malabar News
Heavy Rain Continues In Tamilnadu
Ajwa Travels

ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. സംസ്‌ഥാനത്തെ 4 തീരദേശ ജില്ലകളിൽ ഇന്ന് മഴ ശക്‌തമാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുമെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിപ്പ് നൽകിയത്. അതേസമയം ചെന്നൈ ഉൾപ്പടെയുള്ള മറ്റ് തീരദേശ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെന്നൈയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ പാടി, പുളിയന്തോപ്പ്, ടി നഗർ, കെകെ നഗർ തുടങ്ങിയ മേഖലകളിൽ ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പടെയുള്ള 10 ജില്ലകളിലെ മുഴുവൻ  വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും, 6 ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ആന്ധ്രാപ്രദേശ് നിലവിൽ ഒരു മാസത്തിനിടെ രണ്ടാം പ്രളയ ഭീതിയിലാണ്. കടപ്പ, ചിറ്റൂർ ജില്ലകളിലും, തിരുപ്പതിയിലെ വിവിധ പ്രദേശങ്ങളിലും ഇന്നലെ കനത്ത മഴയുണ്ടായി. തിരുപ്പതിയിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. കൂടാതെ ദക്ഷിണ ആന്ധ്ര, രായലസീമ, യാനം മേഖലകളിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Read also: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE